Home News കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഞായറാഴ്ച ഓടില്ല

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഞായറാഴ്ച ഓടില്ല

173
0

ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ ഇന്നും ശനിയാഴ്ചയും ഞായറാഴ്ചയും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ് ഇറക്കി മാനേജ്‌മെന്റ്. ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം. ഇതനുസരിച്ച് വെള്ളിയാഴ്ച അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുക.

ഞായറാഴ്ച പൂര്‍ണമായും സര്‍വീസ് ഒഴിവാക്കും. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് വരുമെന്നാണ് ലഭിക്കുന്ന സൂചന. നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദിവസവരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ തുടങ്ങിയതോടെയാണഅ കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ വിതരണം മുടങ്ങിയത്. എണ്ണക്കമ്പനികള്‍ക്ക് പണമടയ്ക്കുന്നത് നിര്‍ത്തിവച്ചതോടെയാണ് ഡീസല്‍ വിതരണം പ്രതിസന്ധിയിലായത്. ഡീസല്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍, മദ്ധ്യ മേഖലകളില്‍ വന്‍തോതില്‍ ബസുകള്‍ സര്‍വീസ് റദ്ദാക്കി. ഡീസല്‍ വിതരണം മുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെയും നടപടി ആരംഭിച്ചിട്ടില്ല.

 

 

Previous articleമലമ്പുഴ ഡാം തുറന്നു
Next articleകോമണ്‍വെല്‍ത്തിലെ വെള്ളിത്തിളക്കം; ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും