Home News ‘മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു, അപവാദ പ്രചാരണം സഹിക്കാനാവുന്നില്ല’ ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛന്‍

‘മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു, അപവാദ പ്രചാരണം സഹിക്കാനാവുന്നില്ല’ ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛന്‍

110
0
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഇടുക്കി എഞ്ചിനിയറിംഗ് കോളജില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ രക്ഷിതാക്കള്‍. മരിച്ചിട്ടും തന്റെ മകനെ വീണ്ടും കൊന്നുകൊണ്ടിരിക്കുകയാണ്. സുധാകരനും കോണ്‍ഗ്രസും നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാവുന്നില്ലെന്നും ധീരജിന്റെ അച്ഛന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
താങ്ങാനാവത്തതുകൊണ്ടാണ് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ പാര്‍ട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ല.
കോണ്‍ഗ്രസ് കുടുംബമായ തന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും സുധാകരന്‍ തയ്യാറായില്ല. ഇരന്നുവാങ്ങിയ മരണം എന്ന് സുധാകരന്‍ പറയുമ്പോള്‍ കൊന്നത് കോണ്‍ഗ്രസ് തന്നെയെന്ന് സമ്മതിക്കുകയാണ്. കള്ളും കഞ്ചാവും അടിച്ചു നടന്നു എന്ന് പറഞ്ഞ് പൊതുസമൂഹത്തില്‍ മകനെ വീണ്ടും അപമാനിക്കുന്നു. ജീവിതത്തില്‍ ലഹരി ഉപയോഗിക്കാത്ത ആളായിരുന്നു ധീരജ് എന്നും പിതാവ് പറഞ്ഞു.
ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്നാണ് കെ.സുധാകരന്‍ എംപി സമ്മതിച്ചത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് കുട്ടികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു. അക്രമി സംഘത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ നിഖില്‍ പൈലി ധീരജിനെ കുത്തിയിട്ടില്ല. അവരുടെ ഈ നിരപരാധിത്വം പറയാനാണ് ഇരന്നുവാങ്ങിയത് എന്ന് താന്‍ പറഞ്ഞതെന്നും കെ.സുധാകരന്‍ വിശദീകരിച്ചിരുന്നു.
Previous articleകുരങ്ങ് വസൂരി; രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് 
Next articleകത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി