Home News കോഴക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലം ഇഡി ഓഫീസില്‍ ഹാജരായി

കോഴക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലം ഇഡി ഓഫീസില്‍ ഹാജരായി

106
0
സാമ്പത്തിക ക്രമക്കേട് കേസില്‍ സിഎസ്‌ഐ സഭാ കോര്‍ഡിനേറ്റര്‍ ധര്‍മരാജ് റസാലം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി.  ഇന്നലെ ധര്‍മരാജ് റസാലത്തിന്റെ വിദേശയാത്ര തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.
മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും സഭാ ഇടപാടുകളെന്ന പേരില്‍ നടന്ന അനധികൃത സ്വത്ത് സമ്പാദനവുമാണ് ഇ.ഡി അന്വേഷിക്കുന്നത്. തിങ്കളാഴ്ച സഭാ ആസ്ഥാനത്തും മെഡിക്കല്‍ കോളജിലുമടക്കം വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.ഡി പിടിച്ചെടുത്തിട്ടില്ലെന്നും സി.എസ്.ഐ ബിഷപ് ധര്‍മ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ രാത്രി യുകെയിലേക്ക് പോവാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ.ഡി തടയുകയായിരുന്നു.
ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുന്നേ സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണ്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍ വിവരമൊന്നുമില്ല. കള്ളപ്പണ കേസില്‍ ആരോപണം നേരിടുന്ന ബെന്നറ്റ് എബ്രഹാമിന്റെ പാസ്‌പോര്‍ട്ട് കാലാവധി ഒരു വര്‍ഷം മുന്നേ അവസാനിച്ചിരുന്നു.
Previous articleബഫര്‍ സോണ്‍: 2019 ലെ ഉത്തരവ് തിരുത്തി മന്ത്രിസഭ, പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും
Next articleവരാനിരിക്കുന്നത് അതിഭീകരമായ സാമ്പത്തിക മാന്ദ്യമാണെന്ന് സാമ്പത്തിക വിദഗ്ധന്‍ പിയറി ഒലിവിയര്‍ ഗൗറിഞ്ചാസ്