Home News ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ല; വിവാദത്തില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ല; വിവാദത്തില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

58
0

നടന്‍ ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ലെന്നും ആ സ്ത്രീക്ക് 56 വയസ്സ് പ്രായമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ജനന തീയതി കാണിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അവരെ കടത്തിവിട്ടത്.

ആധാര്‍ കാര്‍ഡ് പ്രകാരം 1966 ആയിരുന്നു ജനന വര്‍ഷം. കഴിഞ്ഞ രണ്ടു വര്‍ഷവും അവര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ആളെ കണ്ടുകൊണ്ട് പ്രായം നിശ്ചിയിക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെ ശബരിമലയില്‍ യുവതിയെ പ്രചരിപ്പിച്ചുവെന്ന തരത്തില്‍ ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തുന്നതിനുള്ള ശ്രമമാണ് നടന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സിനിമാ താരം ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമല ദര്‍ശനം നടത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്നാണ് വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ രംഗത്തെത്തിയത്.

 

Previous articleഹിജാബ് ഉള്‍പ്പെടെ മതം അനുസരിച്ചുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കില്ല; കര്‍ണാടക മുഖ്യമന്ത്രി
Next articleകോവിഡ് കേസുകളുടെ എണ്ണത്തില്‍ 19% കുറവ് രേഖപ്പെടുത്തിയെന്ന് ലോകാരോഗ്യ സംഘടന