Home News റോഡില്‍ ഒറ്റയ്ക്ക് കുത്തിയിരുന്നു പ്രതിഷേധം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍ 

റോഡില്‍ ഒറ്റയ്ക്ക് കുത്തിയിരുന്നു പ്രതിഷേധം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍ 

94
0
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ,ബെന്നി ബഹനാന്‍, വി കെ ശ്രീകണ്ഠന്‍, ആന്റ്‌റോ ആന്റണി, എംകെ രാഘവന്‍,ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരെ കിംഗ്‌സ് വേ പൊലീസും കസ്റ്റഡിയിലെടുത്തു.
വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എം.പിമാരോടൊപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാിരുന്നു രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ച് വിജയ് ചൗക്കില്‍ പോലീസ് തടഞ്ഞു.  ബാരിക്കേഡുകള്‍ മറികടന്ന് എംപിമാര്‍ എത്തി. തുടര്‍ന്ന് പൊലീസും എംപിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രമ്യ ഹരിദാസ് എംപിയെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്.
അതേസമയം,  കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇന്ന് ഇ ഡി ഓഫീസിലെത്തി. അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്.
Previous articleശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; സർക്കാരിനെതിരെ പ്രതിഷേധം ഇരമ്പുന്നു
Next articleസിറോ മലബാര്‍ സഭ തര്‍ക്കം; ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു