Home News റെഫ്രിജറേറ്ററിന് അകത്ത് നിന്നും അമ്പത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

റെഫ്രിജറേറ്ററിന് അകത്ത് നിന്നും അമ്പത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

60
0

ഡല്‍ഹിയില്‍ റെഫ്രിജറേറ്ററിന് അകത്ത് നിന്നും അമ്പത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വടക്കുകിഴക്കന്‍ ദില്ലിയിലെ സീലംപൂരില്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. സക്കീര്‍ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്ന് വിളിച്ചയാള്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. ബന്ധുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പരിശോധനക്കായി പൊലീസ് ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം റഫ്രിജറേറ്ററില്‍ മരവിച്ച നിലയിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പൊലീസ് പറഞ്ഞു.

നിയമനടപടി സ്വീകരിച്ചുവരികയാണ്. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Previous articleമങ്കിപോക്‌സ്: ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
Next articleനടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച്; രഞ്ജു രഞ്ജിമാറും ചെമ്പൻ വിനോദും സാക്ഷികളാവും