Home News ഏഴുവയസുകാരനെ തലയണവച്ച് ശ്വാസം മുട്ടിച്ചുകൊന്നത് അമ്മ; കൊലക്കുറ്റം ചുമത്തി അറസ്റ്റ്

ഏഴുവയസുകാരനെ തലയണവച്ച് ശ്വാസം മുട്ടിച്ചുകൊന്നത് അമ്മ; കൊലക്കുറ്റം ചുമത്തി അറസ്റ്റ്

86
0

അത്തോളിയില്‍ കഴിഞ്ഞ ദിവസം ഏഴു വയസുകാരന്‍ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. യുവതിയായ അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നി പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്.

കൊലക്കുറ്റം ചുമത്തിയാണ് ജുമൈലയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ നി!ര്‍ണായകമായത്. പോസ്റ്റ് മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമായതോടെയാണ് അമ്മയെ പൊലീസ് ചോദ്യം ചെയ്തത്. ഇവര്‍ നേരത്തെ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രഞ്ചിന് കൈമാറിയിട്ടുണ്ട്.

Previous articleബിഹാറില്‍ പടക്കം പൊട്ടിത്തെറിച്ച് 6 മരണം; കെട്ടിടം തകര്‍ന്നു
Next articleരാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുന്നു; രാജ്യത്തോട് നന്ദി അറിയിച്ച് വിടവാങ്ങല്‍ പ്രസംഗം