Home News പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല; ജീവനാംശ കേസില്‍ സുപ്രീംകോടതി 

പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല; ജീവനാംശ കേസില്‍ സുപ്രീംകോടതി 

94
0
പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ലെന്ന് സുപ്രീം കോടതി. ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ‘പെണ്‍മക്കള്‍ ബാധ്യതയാണെന്ന’ പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ആണ് നിരീക്ഷണം.  തുല്യതയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പരാമര്‍ശിച്ചാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം വ്യക്തമാക്കിയത്.
2020 ഒക്ടോബറില്‍ അപേക്ഷകരായ ഭാര്യയ്ക്കും മകള്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ 2018 ഏപ്രിലിന് ശേഷം മകള്‍ക്ക് പ്രതിമാസം 8,000 രൂപയും ഭാര്യക്ക് പ്രതിമാസം 400 രൂപയും കണക്കാക്കിയ ജീവനാംശ കുടിശ്ശികയിലേക്ക് തുകയൊന്നും നല്‍കിയിട്ടില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്ന് 2,50,000 രൂപ ഭാര്യയ്ക്കും മകള്‍ക്കും രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2022 മേയില്‍ കേസിന്റെ തുടര്‍വാദങ്ങള്‍ കേള്‍ക്കവേ കഴിഞ്ഞ വര്‍ഷം ഭാര്യ മരിച്ചതായി അറിയിച്ചു.
വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ യുവതിയും പിതാവും ഏറെ നാളായി പരസ്പരം സംസാരിച്ചിട്ടില്ലെന്ന് ബെഞ്ച് അറിയിച്ചു. തുടര്‍ന്ന് ഇരുവരോടും സംസാരിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഓഗസ്റ്റ് എട്ടിനകം മകള്‍ക്ക് 50,000 രൂപ നല്‍കണമെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.
Previous articleമഹാരാഷ്ട്രയില്‍ ഷിന്‍ഡെ മുഖ്യമന്ത്രിയാകണമെന്ന് പാര്‍ട്ടി തീരുമാനിച്ചത് കനത്ത ഹൃദയത്തോടെ;  ബിജെപി സംസ്ഥാന അധ്യക്ഷന്‍
Next articleശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരം; കേരള മുസ്‌ലിം ജമാഅത്ത്