Home News ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകള്‍

ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകള്‍

66
0

വിഐപി ചികിത്സ നല്‍കാത്തതിന് ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകള്‍. മിസോറാം മുഖ്യമന്ത്രി സോറംതംഗയുടെ മകളാണ് ഡോക്ടറെ തല്ലിയത്. സംഭഴത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. ആഗസ്റ്റ് 17നാണ് സോറംതംഗയുടെ മകള്‍ മിലാരി ഛാങ്‌തെ ഒരു ക്ലിനിക്കിലെത്തി ഡോക്ടറെ മര്‍ദ്ദിച്ചത്.

ഐസ്വാള്‍ ആസ്ഥാനമായ ഒരു ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ കാണാന്‍ ത്വക്ക് രോഗ വിദഗ്ധന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ അസ്വസ്ഥയായ യുവതി മുറിയിലെത്തി ഡോക്ടറുടെ ഷര്‍ട്ടില്‍ പിടിച്ച് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തിന്‍രെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മിസോറാമിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ശിയാഴ്ച കറുത്ത ബാഡ്ജ് ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി സ്ഥലങ്ങളില്‍ എത്തിയത്.

 

Previous articleപരേതരുടെ നിക്ഷേപം കാണാനില്ല; സഹകരണ ബാങ്കിനെതിരെ പരാതി
Next articleരാത്രിയില്‍ നഗ്നനായി വീടുകളിലെത്തി മോഷണം; ഒടുവില്‍ പിടിയില്‍