മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത വനിതാ നേതാവിനെതിരെ സൈബർ ആക്രമണം. കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ ബാരിക്കേടിന് മുകളിൽ കയറാൻ ശ്രമിക്കുന്ന മഹിളകോൺഗ്രസ് നേതാവിനെയാണ് സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കുന്നത്. സമരത്തിൽ പങ്കെടുക്കാതിരുന്ന മറ്റൊരു വനിതാനേതാവിന്റെ ചിത്രവും അശ്ലീല ചുവയോടെ പ്രചിരിപ്പിക്കുന്നുണ്ട്
പത്തനംതിട്ടയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ ദളിത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായ സരികലയ്ക്ക് എതിരെയാണ് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടക്കുന്നത്. ഒരു സ്ത്രീക്കെതിരെ ചെയ്യാവുന്ന പരമാവധി അവഹേളനമാണ് താനിപ്പോള്‍ നേരിടുന്നതെന്ന് സരികല പറഞ്ഞു. തന്റെ ചിത്രം മോശമായി പ്രചരിപ്പിച്ച ആളുകള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വര്‍ഗ അതിക്രമനിരോധന നിയമ പ്രകാരം പരാതി നല്‍കുമെന്നും സരികല പറഞ്ഞു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടാണ് പതിനാല് ജില്ലാ ആസ്ഥാനത്തേക്കും കോൺഗ്രസ് മാർച്ച് നടത്തിയത്.
പ്രചരിപ്പിച്ചവരില്‍ കൂടുതലും സ്ത്രീകളാണെന്നും സരികല പറയുന്നു. സിപിഎം പ്രൊഫൈലുകളിലാണ് വ്യാപകമായി അശ്ലീല എഴുത്തകോളെടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ ചില സിപിഎം വനിത ലോക്കൽ കമ്മിറ്റി അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. പല ഓൺലൈൻ മാധ്യമങ്ങളും ദൃശ്യങ്ങൾ ആഘോഷിച്ചു. ദേശാഭിമാനി പത്രത്തിൽ ചിത്രം അച്ചടിച്ച് വന്നു. സമരത്തിന്റെ ദൃശ്യങ്ങളിൽ മുഖം തിരിഞ്ഞു നിൽക്കുന്ന മഹിള കോൺഗ്രസ് പ്രവർത്തകയ്ക്ക് പകരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലക്ഷ്മി അശോകിന്റെ ചിത്രമാണ് പലരും കേട്ടലറക്കുന്ന വാക്കുകൾ എഴുതി പ്രചരിപ്പിക്കുന്നത്. വനിത പ്രവർത്തകർക്കെതിരെ നടക്കുന്ന അപകീർത്തി പ്രചരണത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
പൊതുരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയെ അപമാനിക്കാന്‍ കഴിയുന്നതിന്റെ പരമാവധിയാണ് താന്‍ നേരിട്ടതെന്നും ഇത്തരക്കാര്‍ക്ക് തന്റെ ആത്മാഭിമാനം തകര്‍ക്കാനാവില്ല എന്നും സരികല പറയുന്നു. ഇത്തരം സോഷ്യല്‍ മീഡിയ ഗുണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാപ്പ് പറയിക്കുമെന്നും അവര്‍ പറഞ്ഞു.