പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്ടകേസ്. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിയ്ക്കെയാണ് പിസിസി അധ്യക്ഷന്‍ എതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഛണ്ഡിഗഡ് ഡിസിപി ദില്‍ഷര്‍ സിംഗ് ചന്ദേലാണ് പരാതിക്കാരന്. 2021ലെ ഒരു റാലിക്കിടെ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പരാമര്‍ശത്തില്‍ സിദ്ദു മാപ്പ് പറയണമെന്നാണ് ആവശ്യം.
സിദ്ദു തന്റെ അഭിപ്രായത്തിന് നിരുപാധികം മാപ്പ് പറയാത്തതിനാലാണ് തങ്ങള്‍ സിദ്ദുവിനെതിരെ ക്രിമിനല്‍ മാനനഷ്ട ഹര്‍ജി സമര്‍പ്പിച്ചതെന്ന് അഡ്വക്കേറ്റ് ഡോ.സൂര്യ പ്രകാശ് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പോലീസുകാരെ മാത്രമല്ല, പ്രതിരോധ സേനാംഗങ്ങളെയും നിരാശപ്പെടുത്തി. വിഷയം തിങ്കളാഴ്ച വാദം കേള്‍ക്കും.
നാളെയാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരിക്കിലാണ്. അവസാനഘട്ട പ്രചാരണത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ആംആദ്മി പാര്‍ട്ടിക്കാണ് പ്രാചരണങ്ങളില്‍ മുന്‍തൂക്കം.