Home News വധഗൂഢാലോചന കേസ്; നാദിര്‍ഷയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു

വധഗൂഢാലോചന കേസ്; നാദിര്‍ഷയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു

274
0

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. എന്നാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നത്. മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.
നടന്‍ ദിലീപിന്റെ ചാര്‍ട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തു.

2017ല്‍ നടന്നതായി പറയപ്പെടുന്ന വധ ഗൂഢാലോചനയ്ക്ക് ശേഷം നാദിര്‍ഷയും ദിലീപുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് മൂന്ന് ദിവസങ്ങള്‍ക്കുമുന്‍പ് ചോദ്യം ചെയ്യല്‍ നടന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി രണ്ട് ആഴ്ചകള്‍ക്കുമുന്‍പ് നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

സിനിമാ പ്രൊജക്ടുകളും സാമ്പത്തിക ഇടപാടുകളും മാത്രമാണ് ദിലീപുമായി ഉള്ളതെന്ന് നാദിര്‍ഷ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.

അതേസമയം, കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം.

 

Previous articleഗവര്‍ണര്‍ നാലാംക്കിട രാഷ്ട്രീയം കളിക്കുന്നു, പറയുന്നതൊക്കെ മണ്ടത്തരമെന്ന് എംഎം മണി
Next articleഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം, നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി