Home News സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു; നാലു മരണം

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു; നാലു മരണം

299
0

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സഞ്ചരിച്ച സൈനിക ഹെലികോപ്ടര്‍ തമിഴ്‌നാട്ടില്‍ തകര്‍ന്നു വീണു.തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടര്‍ പറക്കുന്നതിനിടെ തകര്‍ന്ന് വീണത്. ഹെലികോപ്ടര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.

ബിപിന്‍ റാവത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്. അഞ്ച് പേര്‍ ബിപിന്‍ റാവത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാണ്.

നിബിഡ വനത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ നാല് പേര്‍ മരിച്ചതായി ആണ് പുറത്തു വരുന്ന വിവരം. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സൈനികര്‍ വ്യക്തമാക്കുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Previous articleഫാർമസി റീട്ടെയിൽ ശൃംഖലയായ മെഡ്‌പ്ലസിന്റെ ഐപിഒ ഡിസംബർ 13ന് ആരംഭിക്കും
Next articleജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു