സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ആരോപണത്തില്‍ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിലും വലിയ വെല്ലുവിളികള്‍ കടന്നു വന്ന ആളാണ് പിണറായിയെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമാണ്. സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കരുതെന്നാണ് ലക്ഷ്യം. അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണ കടത്ത് കേസില്‍ ഒന്നും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല. സ്വപ്ന സുരേഷ് കേസില്‍ ഇപ്പോള്‍ പ്രതിയാണോയെന്ന് പോലും സംശയം. കേസ് തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും കോടിയേരി ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചു. സ്വര്‍ണം ആരാണ് അയച്ചത്,ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് വരെയും സാധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.