Home News വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച കേസ്; പ്രതിയായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍

വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച കേസ്; പ്രതിയായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍

193
0

പാലക്കാട് കൊടുമ്പില്‍ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച കേസിലെ പ്രതിയായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍. ഒളിവിലുള്ള ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചതിന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. മിനിഞ്ഞാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയില്‍ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീഴുകയായിരുന്നു.

 

Previous articleനാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്ന് ഉമ്മന്‍ ചാണ്ടി
Next articleലഹരിമരുന്ന് കേസ്; ബോളിവുഡ് നടന്‍ സിദ്ധാന്ത് കപൂര്‍ അറസ്റ്റില്‍