Home News വീണ ജോര്‍ജിന് ഫോണ്‍ അലര്‍ജി: സിപിഐ

വീണ ജോര്‍ജിന് ഫോണ്‍ അലര്‍ജി: സിപിഐ

64
0

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സിപിഐ രംഗത്ത്. ആരോഗ്യമന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണെന്നും ഫോണ്‍ അലര്‍ജിയുള്ള മന്ത്രി ഇടത് മുന്നണിക്ക് അപമാനമാണെന്നുമാണ് സിപിഐയുടെ വിമര്‍ശനം.

വീണ ജോര്‍ജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കം ഇടതുമുന്നണിക്ക് നാണക്കേട് ഉണ്ടാക്കി. മന്ത്രിയ്ക്ക് ഫോണ്‍ അലര്‍ജിയാണെന്നും ഔദ്യോഗിക നമ്പറില്‍ വിളിച്ചാല്‍ പോലും എടുക്കില്ലെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം. കെ കെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി എന്നും വിമര്‍ശനം ഉയര്‍ന്നു.

മന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. കൂടാതെ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിന് സിപിഐയോട് പുച്ഛമാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

Previous articleക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ആര്‍ബിഐ
Next articleഓടുന്ന ട്രെയിനില്‍ യാത്ര ചെയ്ത് കാള