Home News വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ടേക്കും

വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ടേക്കും

318
0

കോവിഡ് പ്രതിരോധ ് വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ടേക്കും. ആരോഗ്യപ്രശ്നങ്ങളടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വാക്സിന്‍ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിടുക.

അയ്യായിരത്തോളം അധ്യാപകര്‍ ഇനി വാക്സിന്‍ എടുക്കാന്‍ ബാക്കിയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവില്‍ വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തും എന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും എണ്ണം മാത്രമാകും പുറത്ത് വിടുക എന്നാണ് സൂചന.

വാക്സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. രാവിലെ ഒന്‍പത് മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നടത്തുന്ന പത്രസമ്മേളനത്തിലൂടെയാകും വിവരങ്ങള്‍ പുറത്ത് വിടുക.

Previous articleമുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്
Next articleമോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്