Home News സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ കര്‍ശന നിയന്ത്രണം

സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ കര്‍ശന നിയന്ത്രണം

67
0

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിന്‌റെ പശ്ചാത്തലത്തില്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടര്‍ന്നു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകള്‍ കുറഞ്ഞത്. മരണസംഖ്യ 310 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്.

 

Previous articleവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Next articleദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റി, അതുവരെ അറസ്റ്റില്ല; ചോദ്യം ചെയ്യലിനൊ, പരിശോധനകള്‍ക്കോ വിലക്കില്ല