Home News കോവിഡ് വ്യാപനം; വ്യാഴാഴ്ച അവലോകന യോഗം, നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കാം

കോവിഡ് വ്യാപനം; വ്യാഴാഴ്ച അവലോകന യോഗം, നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കാം

238
0

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.

മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടര്‍ന്നു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

 

Previous articleകോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണു; 15 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Next articleപഞ്ചാബില്‍ ഭഗവന്ത് മന്നെ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി