വര്‍ക്കല: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. വര്‍ക്കല സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എല്‍ടിസിയില്‍ കൊറോണ ഡ്യൂട്ടിയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നു എന്നാണ് സൂചന. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.