Home News തെലങ്കാനയിലെ 43 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു

തെലങ്കാനയിലെ 43 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു

74
0

ഹൈദരാബാദ്: തെലങ്കാനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. കരിംനഗര്‍ ജില്ലയിലെ ബൊമ്മക്കലിലുള്ള ചല്‍മേദ ആനന്ദ് റാവു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 43 വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്പസ് അടച്ചുപൂട്ടിയിരിക്കുകയാണ്. കോളജില്‍ ഒരാഴ്ച മുമ്പ് വാര്‍ഷിക ദിനാചരണം നടത്തിയിരുന്നു. ഇതാകാം രോഗം വ്യാപിക്കാന്‍ കാരണമായതെന്നാണ് അധികൃതരുടെ സംശയം.ചടങ്ങില്‍ പലരും മാസ്‌ക് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇതുവരെ 200 വിദ്യാര്‍ഥികളെയാണ് പരിശോധന്ക്ക് വിധേയരാക്കിയത്. ശനിയാഴ്ച 13 വിദ്യാര്‍ഥികള്‍ക്ക് പോസിറ്റീവായി. 26 പേര്‍ക്ക് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

 

Previous articleനാഗാലാന്‍ഡ് വെടിവയ്പ്പ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം
Next articleപൂവാര്‍ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടി; അഞ്ച് ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള ലഹരി ഇടപാട് നടന്നു