
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്.
വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് വ്യക്തമാക്കി
കോവിഡ് മഹാമാരിയില്‍ മാറ്റം സംഭവിക്കുന്നുണ്ട് എന്നത് ശരി തന്നെ.
പക്ഷേ, അത് അവസാനിച്ചിട്ടില്ല. വൈറസിനെ തിരിച്ചറിയാനുള്ള നമ്മുടെ മാര്‍ഗങ്ങളുടെ ഫലപ്രാപ്തി ഒന്നുകൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. കാരണം, 110 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ ഉയരുകയാണ്.’ ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദനോം ഗബ്രിയേസസ് പറയുന്നു. 110 രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം ഉയര്‍ന്നു. ആ?ഗോള തലത്തില്‍ കൊവിഡ് കേസുകള്‍ 20 ശതമാനം ഉയരാന്‍ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.