Home News കേരളത്തില്‍ കോവിഡ് മരണം കൂടുതല്‍; ആശങ്കയറിയിച്ച് കേന്ദ്രം

കേരളത്തില്‍ കോവിഡ് മരണം കൂടുതല്‍; ആശങ്കയറിയിച്ച് കേന്ദ്രം

79
0

ഡല്‍ഹി: കേരളത്തിലെ കോവിഡ് വ്യാപനവും മരണനിരക്കും പിടിച്ചുനിര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം. കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും കേന്ദ്രം പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച 2118 മരണവും തൊട്ടുമുമ്പത്തെ ആഴ്ച 1890 മരണവും റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതല്‍. കഴിഞ്ഞ മാസത്തെ കോവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി.

കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപനം തടയാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

 

Previous articleരാജ്യത്ത് 8,603 പുതിയ കോവിഡ് രോഗികള്‍; രോഗമുക്തി 8,190
Next articleകേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്