Home News ആശങ്ക തുടരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 3,712 പേര്‍ക്ക് കോവിഡ്

ആശങ്ക തുടരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 3,712 പേര്‍ക്ക് കോവിഡ്

148
0

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,712 പേര്‍ക്കാണ്് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി രണ്ടിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 2745 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പ്രതിദിന രോഗബാധിതരില്‍ കഴിഞ്ഞ ദിവസത്തില്‍ നിന്ന് 35 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രോഗമുക്തി നിരക്ക് 97.84 ശതമാനമായി തുടരുന്നു. കേരളത്തിലെയും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ സംസ്ഥാനത്ത് 1370 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലാണ്, 463. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

 

 

Previous articleത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി; സംവിധാനം നവാഗതനായ ഡീനോ ഡെന്നിസ്
Next articleസില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല; ഹൈക്കോടതയില്‍ ആവര്‍ത്തിച്ച് കേന്ദ്രം