രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 8329 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. രോഗ മുക്തി നിരക്ക് 98.69 ആയി കുറഞ്ഞു.
കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. മഹാരാഷ്ട്രയില്‍ ഇന്നലെ മൂവായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പകുതിയിലേറെ കേസുകളും മുംബൈയില്‍ നിന്നാണ്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇതിനു മുമ്പ് രോഗികളുടെ എണ്ണം 8000 കവിഞ്ഞത്. 8,013 രോഗികള്‍. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചു ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലുള്ളവരുടെ എണ്ണം 40,370 ആയി.