Home News കോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടയില്‍ 4,041 പേര്‍ക്ക് രോഗം

കോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടയില്‍ 4,041 പേര്‍ക്ക് രോഗം

156
0

ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രതിദിന കേസുകള്‍ കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 4041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയര്‍ന്നു.

ഇന്നലെ 10 പേര്‍ കോവിസ് ബാധിച്ചു മരിച്ചപ്പോള്‍ 2363 പേര്‍ രോഗമുക്തി നേടി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതല്‍.

മാസ്‌ക് ഉള്‍പ്പടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നതില്‍ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടില്‍ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Previous articleസോണിയ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു
Next articleപിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം, മതനിരപേക്ഷ കേരളത്തിനുള്ളതാണ് ഈ വിജയം; കെ കെ രമ