Home News ഇന്ത്യയില്‍ 24 മണിക്കൂറിനിടയില്‍ 21,411 കോവിഡ് രോഗികള്‍, 67 മരണം 

ഇന്ത്യയില്‍ 24 മണിക്കൂറിനിടയില്‍ 21,411 കോവിഡ് രോഗികള്‍, 67 മരണം 

120
0
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,411 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവന്‍ കൊവിഡ് കേസുകളുടെ എണ്ണം 4,38,68,476 ആയി ഉയര്‍ന്നു.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,50,100 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,997 ആയി. കൊവിഡ് രോഗമുക്തി നിരക്ക് 98.47 ശതമാണ്.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രണ്ടാഴ്ചയിലേറെയായി കൊവിഡ് കണക്കുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു.
അതേസമയം, കൊവിഡിന് പിന്നാലെ മങ്കിപോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
Previous articleനടുറോഡില്‍ റീല്‍സും, ഫോട്ടോഷൂട്ടും; വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍
Next articleചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍