ഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 18,819 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
39 കോവിഡ് ബാധിതര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,25,116 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ എത്തി. 1,04,555 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തെ 13,827 ആളുകള്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരില്‍ 42,822,493 പേരും രോഗമുക്തരായിട്ടുണ്ട്.
98.55 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്തിനിരക്ക്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ നിലവില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമാണ്.