ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 22,270 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്. 24 മണിക്കൂറിനിടെ 325 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 60298 രോഗമുക്തരായി. രോഗസ്ഥിരീകരണ നിരക്ക് രണ്ടില്‍ താഴെയെത്തി -1.8%.
നിലവില്‍ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. എന്നാല്‍ അതേ സമയം വാക്സീനേഷനില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. വാക്സീനേഷനില്‍ ഇന്ത്യ 175.03 കോടി പിന്നിട്ടു.
രോഗികള്‍ കുറഞ്ഞ സാഹചര്യത്തില്‍ കൊവിഡില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ തുടരണോ അവസാനിപ്പിക്കണോയെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. രാജ്യവ്യാപകമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.