രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും കുറയുന്നു. 24 മണിക്കൂറിനിടെ 25,920 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,27,80,235 ആയി. 98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
പുതിയ 492 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 5,10,905 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,254 പേരാണ് രോഗമുക്തി നേടിയത്. ആകെ എണ്ണം 4,19,77,238ലേക്കെത്തി.
കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസം 8655 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.