Home News രാജ്യത്ത് 30,615 പുതിയ കോവിഡ് രോഗികള്‍

രാജ്യത്ത് 30,615 പുതിയ കോവിഡ് രോഗികള്‍

94
0

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,615 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3,70,240 പേരാണ്.

ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.87% ശതമാനമാണ്. 82,988 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,18,43,446 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.94%.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,51,677 പരിശോധനകള്‍ നടത്തി. ആകെ 75.42 കോടിയില്‍ അധികം (75,42,84,979) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 3.32 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.45 ശതമാനമാണ്.

 

Previous articleസൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് മര്‍ദിച്ച സംഭവം; പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് പരാതിക്കാരി
Next article‘സബ്കാ സാത്ത്, സബ്കാ വികാസ്’; പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ കടമയെന്ന് പ്രധാനമന്ത്രി