ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ രാജ്യത്ത് 27,409 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 4,23,127 ആയി. കഴിഞ്ഞ ദിവസം 12,29,536 പരിശോധനകളാണ് നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 75.30 കോടി ടെസ്റ്റുകള്‍ നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,817 പേര് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 347 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്കും 2.23 ശതമാനമായി കുറഞ്ഞപ്പോള്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.63 ശതമാനമായി കുറഞ്ഞു.
രാജ്യവ്യാപകമായുള്ള വാക്സിനേഷന് ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 173.42 കോടി വാക്സിന് ഡോസുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44.68 ലക്ഷം ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.