ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 2,38,018 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 310 ആയും കുറഞ്ഞു.
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍, തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ കോവിഡ് വ്യാപനത്തിന് കുറവില്ല. ഇന്നലെ 23,443 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേര് മരിച്ചു. ചെന്നൈയില്‍ മാത്രം 8591 പുതിയ രോഗികളുണ്ട്. 29.7% ആണ് ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ ടിപിആര്‍ 17 ശതമാനമായി ഉയര്‍ന്നു.