Home News രാജ്യത്ത് 8,439 പുതിയ രോഗികള്‍, 195 മരണം

രാജ്യത്ത് 8,439 പുതിയ രോഗികള്‍, 195 മരണം

292
0

ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 8,439 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ സജീവ കേസുകളുടെ എണ്ണം 93,733 ആയി ഉയര്‍ന്നു. കഴിഞ്ഞ 555 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രാജ്യത്ത് 24 മണിക്കൂറിന് ഇടയില്‍ കോവിഡ് ബാധിച്ച് 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 4,73,952 ആയി. രാജ്യവ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 129.54 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

മൊത്തം കോവിഡ് മുക്തി നിരക്ക് 98.36 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 9,525 പേര്‍ കോവിഡ് മുക്തരായി. ഇതോടെ മൊത്തം കോവിഡ് മുക്തരുടെ എണ്ണം 3,40,89,137 ആയി

 

Previous articleമുല്ലപ്പെരിയാറിന്‌റെ ഷട്ടറുകള്‍ പുലര്‍ച്ചെ കൂടുതല്‍ ഉയര്‍ത്തി; പെരിയാറിന്‌റെ തീരത്തെ വീടുകളില്‍ വെളളം കയറി
Next articleതദ്ദേശ ഉപതെരഞ്ഞെടുപ്പ്; പിറവം നഗരസഭാ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി