Home News രാജ്യത്ത് 6,822 പുതിയ കോവിഡ് രോഗികള്‍; കൂടുതല്‍ രോഗികളും കേരളത്തില്‍

രാജ്യത്ത് 6,822 പുതിയ കോവിഡ് രോഗികള്‍; കൂടുതല്‍ രോഗികളും കേരളത്തില്‍

256
0

ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,822 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 558 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 10,004 പേര്‍ രോഗമുക്തരായി. 220 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

95,014 സജീവ രോഗികളും നിലവിലുണ്ട്. 220 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 4,73,757 ആയി ഉയര്‍ന്നു.

സജീവ രോഗികള്‍ നിലവില്‍ 0.27 ശതമാനമാണ്. ഇതുവരെ 3,40,79,612 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.36% ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.63% ആയി. പ്രതവാര ടിപിആര്‍ 0.28% ആയും കുറഞ്ഞു.

 

Previous articleവഖഫ് ബോര്‍ഡിലെ പിഎസ്സി നിയമനം; ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത
Next articleകേരളത്തിന് ആശ്വസിക്കാം; എട്ടുപേരുടെ ഒമിക്രോണ്‍ പരിശോധനഫലം നെഗറ്റീവ്