Home News കോവിഡിന്റെ മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തും

കോവിഡിന്റെ മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തും

103
0

 

കോവിഡിന്റെ മൂന്നാം തരംഗം അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂര്‍ധന്യത്തിലെത്തുമെന്ന് പഠനം. ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാളാണ് ഇത് വ്യക്തമാക്കിയത്. ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ സഞ്ചാരപാതയെ ഗണിതശാസ്ത്രപരമായി അവതരിപ്പിക്കാന്‍ ഉപയോഗിച്ച സര്‍ക്കാര്‍ പിന്തുണയുള്ള സൂത്ര മാതൃകയുടെ സഹസ്ഥാപകനാണ് അദ്ദേഹം.

അടുത്ത വര്‍ഷം ആദ്യത്തില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്ന് അഗര്‍വാള്‍ പറഞ്ഞു. അതേസമയത്ത് തന്നെയാണ് പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കരുതല്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ ഒമിക്രോണ്‍ മറികടക്കുമെന്ന് തോന്നുന്നില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി

Previous articleലൈഫ് പദ്ധതി; അനാഥ സ്ത്രീകള്‍ക്ക് മുന്‍ഗണനയെന്ന് പിണറായി
Next articleവിവാഹത്തിന് നിര്‍ബന്ധമായും സ്ത്രീകളുടെ സമ്മതം വേണം: താലിബാന്‍