Home News 15 ലക്ഷം കെട്ടി വെയ്ക്കണം; സോളാര്‍ മാനനഷ്ടക്കേസില്‍ വിഎസിന്റെ അപ്പീലിന് ഉപാധി വെച്ച് കോടതി

15 ലക്ഷം കെട്ടി വെയ്ക്കണം; സോളാര്‍ മാനനഷ്ടക്കേസില്‍ വിഎസിന്റെ അപ്പീലിന് ഉപാധി വെച്ച് കോടതി

286
0

സോളാര്‍ മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പത്ത്ലക്ഷം നല്‍കണമെന്ന ഉത്തരവിനെതിരെ നല്‍കിയ വിഎസ് അച്യുതാനന്ദന്റെ അപ്പീലിന് കോടതിയുടെ ഉപാധി. അപ്പീല്‍ അനുവദിക്കാന്‍ വി എസ് അച്യുതാനന്ദന്‍ 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി. തുക കെട്ടിവച്ചില്ലെങ്കില്‍ തത്തുല്യമായ ആള്‍ജാമ്യം നല്‍കണം. ഉമ്മന്‍ ചാണ്ടിക്ക് 10,10,000 രൂപ നല്‍കണമെന്ന വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അപ്പീലില്‍ ഉപാധി വച്ചത്.

കേസ് 23 ന് കോടതി വിശദമായി പരിഗണിക്കും. സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.

2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം അന്ന് വെക്തമാക്കിയിരുന്നു.

 

Previous articleസെൻസെക്സ് 1,747 പോയിന്റ് താഴ്ന്ന് 56,405ലും നിഫ്റ്റി 16,900ന് താഴെയും അവസാനിച്ചു
Next article‘പണം വാഗ്ദാനം ചെയ്ത് പരാതിയില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തി’; റോയ് വയലാറ്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി