പീഡനക്കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ച നടപടിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പിസി ജോര്‍ജിന് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നു. അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊലീസ് സേനയെ അധപ്പതിപ്പിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്തസായി ജോലി ചെയ്യാന്‍ കഴിയുന്നില്ല. അവരെ അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ല.സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്കെതിരെ കലാപത്തിന് കേസെടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. ആര്‍.ബി. ശ്രീകുമാറും ടിസ്റ്റാ സെത്തില്‍വാദും ഇപ്പോള്‍ ജയിലിലാണ് എന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. ജനങ്ങള്‍ക് ആവശ്യമുള്ള സംവിധാനത്തെ നിലനിര്‍ത്താനാവാതെ കെ റെയിലുണ്ടാക്കാന്‍ നടക്കുകയാണ് സര്‍ക്കാര്‍. കെറെയില്‍ നാടിന് പ്രയോജനമില്ലത്ത വികസനപദ്ധതിയാണ്. കെഎസ്ആര്‍ടിസി ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് ആദ്യം തിരിച്ചറിയണം. ശമ്പളം നല്‍കുക എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെഭാഗമാണ് എന്ന ബോധം വേണം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനെപ്പറ്റി ചിന്തിക്കാത്ത സര്‍ക്കാറാണ് അതിവേഗത്തില്‍ ജനങ്ങളെ കാസര്‍ഗോഡ് എത്തിക്കാന്‍ ചിന്തിക്കുന്നത്. ഇങ്ങനെ ധൂര്‍ത്ത് കാണിക്കുന്ന സര്‍ക്കാര്‍ മുമ്പ് ഉണ്ടായിട്ടില്ല. വിവരമില്ലാത്ത ഭൂരിപക്ഷമല്ല ജനാധിപത്യം എന്നും കെമാല്‍ പാഷ പറഞ്ഞു.