Home News സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ

സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ

109
0

ആരോഗ്യ മേഖലയില്‍ സുപ്രധാന നേട്ടം കരസ്ഥമാക്കി ഇന്ത്യ. സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്‌സിന്‍ ഇന്ത്യ വികസിപ്പിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദര്‍ പുനെവാലയാണ് ഇക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ വിപണിയിലെത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വാക്‌സിന്റെ വില 200 രൂപ മുതല്‍ 400 രൂപ വരെയായിരിക്കും. 90 ശതമാനം ഫലപ്രാപ്തി നല്‍കുന്നതാണ് വാക്‌സിന്‍ എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. 9 മുതല്‍ 14 വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുന്നത്.

ഈ പ്രായമുള്ള കുട്ടികളില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കേണ്ടി വരും. ഒമ്പതാം വയസ്സിലാണ് ആദ്യ ഡോസ് നല്‍കുക. അടുത്ത ഡോസ് 6 മുതല്‍ 12 മാസം വരെയുള്ള കാലയളവിനുള്ളില്‍ നല്‍കുമെന്ന് അദ്ദേഹം വിശദമാക്കി.

 

Previous articleനടി മഹാലക്ഷ്മി വിവാഹിതയായി
Next articleകൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി