Home News കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പരാതി; ഗതാഗതമന്ത്രിയെ തടഞ്ഞ് രക്ഷിതാക്കള്‍, സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി 

കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പരാതി; ഗതാഗതമന്ത്രിയെ തടഞ്ഞ് രക്ഷിതാക്കള്‍, സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി 

134
0
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പരാതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും സ്ഥലം എംഎല്‍എയുമായ ആന്റണി രാജുവിനെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തടഞ്ഞു. സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. സ്‌കൂള്‍ പരിസരത്ത് സി സി ടി വി സ്ഥാപിക്കാന്‍ എം എല്‍ എ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാസ്‌ക്ക് ഇട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിച്ചിരുന്നില്ല എന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി.
പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യുപിസ്‌കൂള്‍ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍  പുറത്തു നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കള്‍ സംശയിക്കുന്നു.
Previous articleലോക്‌സഭയിലെ പ്രതിഷേധം: രമ്യ ഹരിദാസും ടിഎന്‍ പ്രതാപനും അടക്കം നാല് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
Next articleമഞ്ഞപ്പടയ്ക്ക് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്