Home News സ്‌കൂള്‍ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷ റാലിയില്‍ വി ഡി സവര്‍ക്കര്‍

സ്‌കൂള്‍ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷ റാലിയില്‍ വി ഡി സവര്‍ക്കര്‍

105
0

മലപ്പുറം അരീക്കോട് കീഴുപറമ്പ് ജി.വി.എച്ച്.എസിന്റെ സ്വാതന്ത്ര്യ ദിന റാലിയില്‍ വി ഡി സവര്‍ക്കറെ ഉള്‍പ്പെടുത്തിയതിന് എതിരെ പ്രതിഷേധം. യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും എസ് ഡി പി ഐ യും ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ചുമതലയുള്ള അധ്യാപകനോട് വിശദീകരണം തേടിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം ധരിപ്പിച്ച് കുട്ടികളെ ഒരുക്കിയ റാലിയില്‍ വി ഡി സവര്‍ക്കറെ കൂടി ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം.

എഴുപത് സ്വതന്ത്ര്യ സമര സേനാനികളെ അണിനിരത്തിയായിരുന്നു റാലി. ഡ്രസിംങ്ങ് റൂമില്‍ നിന്ന് അണിയിച്ചൊരുക്കി സവര്‍ക്കറുടെ പേരെഴുതിയ ബോര്‍ഡ് ശരീരത്തില്‍ തൂക്കി പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ കണ്ട ഒരു അധ്യാപകന്‍ പേര് മാറ്റിയെങ്കിലും അതേ വേഷവിധാനത്തില്‍ റാലിയില്‍ മുഴുവനായി കുട്ടി പങ്കെടുത്തു എന്ന് ആണ് പ്രതിഷേധക്കാര്‍ പറയുന്നത്.

 

Previous articleകൊച്ചിയില്‍ യുവാവിനെ കൊന്ന് മൃതദേഹം ഫ്‌ളാറ്റില്‍ ഒളിപ്പിച്ചു
Next articleനടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു; അതിജീവതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും