Home News വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കില്ല; ഉറച്ച നിലപാടുമായി ആരോഗ്യമന്ത്രി

വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കില്ല; ഉറച്ച നിലപാടുമായി ആരോഗ്യമന്ത്രി

93
0

തിരുവനന്തപുരം: കോവിഡിന്‌റെ പുതിയ ഒമിക്രോണിനെ കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്നതിന് ഡി.എം.ഒമാര്‍ക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വകുപ്പുമായി ആശയവിനിമയം നടത്തി നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് മാത്രമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

വിവാദ സര്‍ക്കുലറിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പല ജില്ലകളില്‍ പല രീതിയില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങള്‍ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നല്‍കേണ്ടതായിട്ടുണ്ട് എന്നതിനാലാണ് ഈ സര്‍ക്കുലര്‍ എന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ സംസ്ഥാനത്തിന്റെ പൊതുവിവരമായി കാണാന്‍ പാടില്ലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു

 

Previous articleചൈനയുടെ ഇ-കൊമേഴ്‌സ് ഗ്രൂപ്പായ ആലിബാബ പുതിയ സിഎഫ്ഒയെ നിയമിച്ചു
Next articleരാജ്യത്തെ പ്രായപൂർത്തിയായവരിൽ പകുതിയും രണ്ടുഡോസ് വാക്‌സിൻ എടുത്തു; ഈ വേഗത നിലനിർത്തേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി