Home News നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

83
0

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി. നിയമവിദ്യാര്‍ഥിനിയും തിരുവനന്തപുരം സ്വദേശിനിയുമായ എ. ബി ഷേര്‍ളിയാണ് അഡ്വക്കറ്റ് ജനറലിന്റെ അനുമതി തേടി അപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ യു ട്യൂബ് ചാനലിലൂടെ ആര്‍ ശ്രീലേഖ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെയായിരുന്നു ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു തന്റെ യുട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെ വെളിപ്പെടുത്തിയത്.

Previous articleപാചക വാതക സബ്‌സിഡി ഇനത്തില്‍ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപ
Next articleവിരമിക്കല്‍ പിന്‍വലിക്കുന്നു; വനിതാ ഐപിഎല്‍ കളിച്ചേക്കുമെന്ന് മിതാലി രാജ്