Home News അങ്കണവാടിയിലെ വാട്ടര്‍ടാങ്കില്‍ ചത്ത എലിയും പുഴുക്കളും

അങ്കണവാടിയിലെ വാട്ടര്‍ടാങ്കില്‍ ചത്ത എലിയും പുഴുക്കളും

57
0

അങ്കണവാടി മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി. ചേലക്കാര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാം നമ്പര്‍ അങ്കണവാടിയിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

അങ്കണവാടിയില്‍ എത്തുന്ന കുട്ടികളുടെ അസുഖം വിട്ടുമാറാത്തതിനെ തുടര്‍ന്ന് മാതാപിതാക്കന്മാര്‍ നടത്തിയ പരിശോധനയില്‍ മലിനജലമാണ് കുട്ടികള്‍ക്ക് നല്‍കുന്നത് എന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

പരിശോധനയില്‍ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്നുള്ള വെള്ളമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അങ്കണവാടിയുടെ അടുക്കളയില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫെയറില്‍ നിന്ന് ചത്ത പല്ലിയേയും കണ്ടെത്തി

 

Previous articleഒരുലക്ഷത്തിലേറെ ഉയരത്തില്‍ പാറിപ്പറന്ന് ദേശീയപതാക
Next articleമുസ്ലിം ലീഗിന്റെ കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി