സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസില്‍ കെ.ടി.ജലീലിന്റെ മൊഴി രേഖപ്പെടുത്തി. ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടതെന്ന് ജലീല്‍ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ സ്വപ്നസുരേഷിനെതിരെ ഗൂഢാലോചനക്കുറ്റവും, കലാപശ്രമവുമാണ് ചുമത്തിയിരിക്കുന്നത്.
സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെടുന്നു.