Home News കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് സമന്‍സ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് സമന്‍സ്

191
0

കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് കോടതിയുടെ സമന്‍സ്. ശിവകുമാര്‍ ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ച് ഡല്‍ഹി റോസ് അവന്യു കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ ഡി കെ ശിവകുമാറിനെതിരായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ കര്‍ണാടക ഘടകം പ്രസിഡന്റായ ശിവകുമാറിനെ 2019 സെപ്തംബര്‍ മൂന്നിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. 2019 ഒക്ടോബര്‍ 23ന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ശിവകുമാറിന് കര്‍ണാടകയിലും ഡല്‍ഹിയിലും അനധികൃത സ്വത്തുക്കളുണ്ടെന്ന് ഇ ഡി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇ ഡിയുടെ കണ്ടെത്തലുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം. കോടതിയില്‍ സമര്‍പ്പിച്ചെന്ന് ഇ ഡി അവകാശപ്പെടുന്ന കുറ്റപത്രത്തിന്റെ കോപ്പി ലഭ്യമായിട്ടില്ലെന്നും കേസിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.

 

Previous articleഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ; ദൃശ്യങ്ങള്‍ പൊതുയിടങ്ങളില്‍ പരസ്യപ്പെടുത്തരുത്, വിലക്കുമായി കോടതി
Next articleരണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷ൦ ഇന്ന് ആരംഭിക്കും