Home News ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്

130
0
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി.
ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിന്‍വലിക്കണമൊണ് തങ്ങളുടെ ആവശ്യമെന്നാണ്
കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ പറഞ്ഞു
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം. കൊലപാതകം പോലെയുള്ള ദാരുണമായ മരണമായിരുന്നു അത്. അത്തരത്തില്‍ കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കി’രാമന്‍. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. നിയമനത്തിന് പിില്‍ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണൊയിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. കുറ്റാരോപിതനായ ഒരു വ്യക്തിയ്ക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്നും കെ.സി. വേണുഗോപാലും പറഞ്ഞു.
Previous articleഡല്‍ഹിയിലും മങ്കിപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശയാത്ര ചെയ്യാത്തയാള്‍ക്ക് 
Next articleകെ എസ് യു പുനസംഘടന ഉടന്‍ നടത്താന്‍ ധാരണ, വിടി ബല്‍റാമിന് ചുമതല