Home News സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിനെ പോലെ: കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം

സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിനെ പോലെ: കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം

157
0

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും കേരളത്തിലെ ഇടത് സര്‍ക്കാരിനെയും രൂക്ഷഭാഷയില്‍ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പ്രഖ്യാപനം. ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ദ്വിദിന നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന്റെ തീരുമാനങ്ങള്‍ കെ സുധാകരനാണ് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് വിട്ടുവരുന്നവരെ സ്വീകരിക്കും. മുന്നണി വിപുലീകരിക്കാനാണ് തീരുമാനം. ഇടതുമുന്നണി വിട്ട് പലര്‍ക്കും പുറത്തുപോകേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്‍ നേരിടുന്നത് ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങളാണെന്നും കെ സുധാകരന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്യുന്നവരെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. താഴേത്തട്ടില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും ശിബിരത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി മുതല്‍ ബൂത്ത് തലം വരെ പുനഃസംഘടനയുണ്ടാകും. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ തന്നെ സംവിധാനമൊരുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ശ്രദ്ധവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Previous articleശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; നാളെ കോണ്‍ഗ്രസ് കലക്ട്രേറ്റ് ധര്‍ണ
Next articleവിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍