Home News ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; നാളെ കോണ്‍ഗ്രസ് കലക്ട്രേറ്റ് ധര്‍ണ

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; നാളെ കോണ്‍ഗ്രസ് കലക്ട്രേറ്റ് ധര്‍ണ

142
0

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും. രാവിലെ 10 മണിക്കാണ് പ്രതിഷേധം.

നേരത്തെ ശ്രീറാമിനെ നിയമിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീറാം ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. ഈ നിയമനം എന്ത് താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തിന് ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവെക്കുന്നുവെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Previous articleരാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുന്നു; രാജ്യത്തോട് നന്ദി അറിയിച്ച് വിടവാങ്ങല്‍ പ്രസംഗം
Next articleസംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിനെ പോലെ: കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം