Home News എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

146
0

എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കാൻ വൈകിയ സംഭവത്തിൽ ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. വിഷയത്തിൽ കളക്ടറോട് റിപ്പോർട്ട് തേടണമെന്ന് ഹർജിയില്‍ ആവശ്യപ്പെടുന്നു. എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിലാണ് ഹർജി നൽകിയിരിക്കുന്നത്.

അവധി പ്രഖ്യാപനത്തിന് മാർഗരേഖകളടക്കം വേണമെന്ന് ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നു. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഹർജിക്കാരൻ പറയുന്നു.

രാവിലെ കുട്ടികൾ സ്കൂളിൽ എത്തിയശേഷം അവധി പ്രഖ്യാപിച്ചതിന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു.

Previous articleഓഗസ്റ്റ് 5 മുതൽ 15 വരെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം
Next article2 ജില്ലകളിൽ നാളെ അവധി